വിതുര ദൈവപരിപാലന ദൈവാലയത്തിൽ മതബോധന വാർഷിക ആഘോഷത്തിന് തിരിതെളിഞ്ഞു

Home » Blog » വിതുര ദൈവപരിപാലന ദൈവാലയത്തിൽ മതബോധന വാർഷിക ആഘോഷത്തിന് തിരിതെളിഞ്ഞു

വിതുര ദൈവപരിപാലന ദൈവാലയത്തിൽ മതബോധന വാർഷിക ആഘോഷത്തിന് തിരിതെളിഞ്ഞു

വിതുര: ദൈവ പരിപാലന ദൈവാലയത്തിൽ മതബോധന വാർഷികം ഏപ്രിൽ 23 ന് നടത്തി. 4.00 ക്കു ആഘോഷമായ ദിവ്യബലി നടത്തിക്കൊണ്ടു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇടവക വികാരി റവ.ഫാ. റോബി ചക്കാലക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ മതബോധന അദ്ധ്യാപകരും, വിദ്യാർത്ഥികളും നേതൃത്വം നില്കി. തുടർന്ന് നടന്ന വാർഷിക പൊതു സമ്മേളനം ഇടവക സഹവികാരി ഫാദർ ലിനോകുര്യൻ ഉദ്ഘടാനം ചെയ്തു. ഇടവക വികാരി ഫാദർ റോബിൻ ചക്കാലക്കൽ ആധ്യക്ഷനായിരുന്നു. സിസ്റ്റർ ടെസ്സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ചുള്ളിമാനൂർ ഫൊറോന മതബോധന സെക്രട്ടറി വിജയനാഥ്,
ഹെഡ്മാസ്റ്റർ ബ്രിജിറ്റ് സെൽവരാജ്, അധ്യാപകരായ
അഭിലാഷ് ആന്റണി, ജോളി, PTA പ്രസിഡന്റ്‌ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും നടത്തി. മുൻ വർഷത്തെ സമ്മാനങ്ങൾ ഫാ റോബി, ഫാ.ലിനോ, രൂപത മതബോധന അനിമേറ്റർ ഫ്രാൻസിഅലോക്ഷ്യസ്, PTA പ്രസിഡന്റ് മോഹനൻ എന്നിവർ നിർവഹിച്ചു…..

Leave Your Comment